
Beach Enjoyment
March 25, 2026
ചമയപ്രദർശനം 2026
March 27, 2026പൂരങ്ങളുടെ പൂരമായ തൃശ്ശൂർപൂരം ഈ വർഷം ആഘോഷിക്കുന്നത് ഏപ്രിൽ 26 നു ആണ്.തൃശ്ശൂരിന്റെ ഹൃദയമായ ശ്രീ വടക്കുംനാഥന്റെ മണ്ണിൽ ആണ് ഈ വിസ്മയം അരങ്ങേറുന്നത്.കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശ്ശൂർപൂരത്തിനു ഏകദേശം 200 വർഷത്തെ പാരമ്പര്യം ഉണ്ട്.മേട മാസത്തിലെ പൂരം നക്ഷത്രത്തിൽ ആണ് പൂരം ആഘോഷിക്കുന്നത്. നിരവധി ആനകളെ അണിനിരത്തി വാദ്യമേളങ്ങളോട് കൂടിയും ആണ് ചടങ്ങു നടക്കുന്നത്.ആനപ്പുറത്തു കുടമാറ്റവും നടന്നു വരുന്നു. വർണ്ണാഭമായ വെടിക്കെട്ട് ആണ് മറ്റൊരു ആകർഷണം. തൃശ്ശൂർപൂരം എക്സിബിഷനും ഏവരെയും അമ്പരപ്പിക്കുന്നത് ആണ്.ധാരാളം ചെറുപൂരങ്ങളും പങ്കെടുക്കുന്നു.


